NewsInternational

അമേരിക്കന്‍ തെരഞ്ഞെടുപ്പ് : ആദ്യവോട്ട് എത്തിയത് ഭൂമിയിൽ നിന്നല്ല

മിയാമി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ബഹിരാകാശത്തുനിന്ന്. നാസയുടെ ബഹിരാകാശ യാത്രികനായ ഷെയ്ന്‍ കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. ടംബ്ലറിലൂടെ നാസ തന്നെയാണ് വോട്ട് ചെയ്ത വിവരം പുറത്തുവിട്ടത്.

ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികന്‍ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഇമെയില്‍ വഴി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു. ആറ് മാസം മുമ്പ് തന്നെ യാത്രികന് വോട്ട് രേഖപ്പെടുത്താനുള്ള രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരുന്നു. ഒക്ടോബര്‍ 19-ന്, രണ്ട് റഷ്യന്‍ സഹയാത്രികള്‍ക്കൊപ്പം
രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് (ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍) എത്തിച്ചേര്‍ന്നതാണ് കിംബ്രോ. നാലുമാസത്തെ ഗവേഷണത്തിനാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 1997ല്‍ ഡേവിഡ് വോള്‍ഫ് ആണ് ബഹിരാകാശത്ത് വെച്ച് വോട്ട് ചെയ്ത ആദ്യ യുഎസ് യാത്രികന്‍. റഷ്യന്‍ സ്‌പേസ് സ്റ്റേഷനായ മിറില്‍വെച്ചാണ് വോള്‍ഫ് വോട്ട് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button