
ന്യൂഡല്‍ഹി● നാളെ രാജ്യത്തെ ബാങ്കുകളും എ.ടി.എമ്മുകളും പ്രവര്‍ത്തിക്കില്ല. ഇന്ന് എടിഎമ്മുകളിൽന്നും 2000 രൂപ വരെ മാത്രമേ പരമാവധി പിൻവലിക്കാൻ സാധിക്കൂ.
കള്ളപ്പണം തടയുന്നതിനുവേണ്ടി രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി. ഇന്ന് അർധരാത്രി മുതൽ നോട്ടുകൾ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി.
നവംബർ 10 മുതൽ ഡിസംബർ 30 വരെ നോട്ടുകൾ മാറ്റിവാങ്ങാം. നവംബർ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തിൽ മാറ്റാൻ സാധിക്കുകയുള്ളു. നോട്ടുകൾ തിരിച്ചുനൽകുമ്പോൾ തിരിച്ചറിയൽ രേഖ നൽകണം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകൾ മാറ്റിവാങ്ങേണ്ടത്. രാഷ്‌ട്രപതിയുമായും കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
Post Your Comments