NewsTechnology

പൂർണ്ണ ചന്ദ്രൻ വരുന്നു കരുതിയിരിക്കുക

ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും നവംബര്‍ 14 ന് രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുക.1948ന് ശേഷം ആദ്യമായാണ് ഇത്ര അടുത്ത് ചന്ദ്രനെ കാണാനാകുന്നത്. ഇനി ഇത്തരം പ്രതിഭാസം സംഭവിക്കണമെങ്കില്‍ 2034 വരെ കാത്തിരിക്കണം.പൂര്‍ണ്ണചന്ദ്രനാവുകയും ഒപ്പം ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കാലയളവില്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്താലാണ് സൂപ്പര്‍മൂണ്‍ എന്ന് പൊതുവേ വിളിക്കുന്നത്. അസാധാരണമായ വലിപ്പം കൂടി വരുന്നതോടെ എക്സ്ട്രാ സൂപ്പര്‍മൂണാണ് നവംബര്‍ 14ന് സംഭവിക്കുക.എന്നാല്‍ ഈ ദിവസം ഭൂമിയില്‍ ചില പ്രതിഭാസങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ഈ സമയത്ത് ഭൂമി ഗുരുത്വാകര്‍ഷണ വലയത്തിലാകും. ഇതിനാല്‍ തന്നെ പൂര്‍ണചന്ദ്രദിനങ്ങളില്‍ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ടെന്നും പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്നും പറയുന്നു.എന്നാൽ ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3,56,509 കിലോമീറ്ററായി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ വിലയിരുത്തുന്നു

shortlink

Post Your Comments


Back to top button