തിരുവനന്തപുരം● കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ബാങ്കുകളും. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സൂചനയോ നിര്‍ദ്ദേശമോ നേരത്തെ നല്‍കിയിരുന്നില്ല.
ബാങ്കുകളില്‍ ഏറ്റവും കുറവുള്ള നോട്ടുകളാണ് നൂറിന്റേയും അതില്‍ ചെറിയ നോട്ടുകളും. ചില ബാങ്കുകളില്‍ ചെറിയ നോട്ടുകള്‍ കാണാന്‍ പോലും കിട്ടാറില്ല. ബുധനാഴ്ച ബാങ്ക് അവധിയാണ്. വ്യാഴാഴ്ച പണം മാറ്റി വാങ്ങാന്‍ ജനം എത്തുമ്പോള്‍ എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലാണ് ബാങ്കുകള്‍.
500 ന്റേയും 1000 ന്റേയും 2300 കോടി എണ്ണം നോട്ടുകളാണ് മാറ്റി നല്‍കേണ്ടി വരികയെന്നാണ് കണക്കപ്പെടുന്നത്.
രണ്ടായിരത്തിന്റെ പുതിയനോട്ടുകള്‍ ബാങ്കുകളില്‍ ബുധനാഴ്ചയെത്തും. എന്നാല്‍ അതു എന്നുമുതല്‍ വിതരണം ചെയ്യണമെന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Post Your Comments