ന്യൂഡൽഹി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതോടെ കയ്യിലുള്ള പണം മാറ്റിയെടുക്കാനുള്ള സർക്കാരിന്റെ നിർദേശങ്ങൾ അറിയാം. ബാങ്കുകളിലൂടേയും പോസ്റ്റ് ഓഫീസുകളിലൂടേയും പണം മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി ഡിസംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഡിസംബർ 30 ന് മുൻപ് മാറ്റി വാങ്ങാൻ സാധിക്കാത്തവർക്ക് 2017 മാര്‍ച്ച് 31വരെ മാറ്റാന്‍ സമയം അനുവദിക്കും.ഇതിനായി തിരിച്ചറിയൽ കാർഡ് കാണിക്കണം.
അതേസമയം നവംബര്‍ 11 വരെ റെയില്‍വേ കൗണ്ടറുകള്‍, പമ്പുകള്‍, ആശുപത്രികള്‍, തുടങ്ങിവയിലൂടെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് സേവനം ലഭ്യമാകും. രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും നവംബര്‍ ഒന്‍പത്, പത്ത് തീയതികളിൽ പ്രവർത്തിക്കില്ല. രണ്ടായിരം രൂപയായിരിക്കും ഇന്ന് ഇനി എടിഎമ്മില്‍ നിന്നും എടുക്കാവുന്ന പരമാവധി തുക. പെട്രോള്‍ പമ്പുകളും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും നവംബര്‍ 11 വരെ 500,1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും.എന്നാൽ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങൾ സൂക്ഷിച്ചു വെക്കണമെന്നാണ് നിർദേശം.
Post Your Comments