പപ്പായയിലെ പോഷകാംശങ്ങള്‍ കഷണ്ടി തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഈ പഴം കഴിക്കുന്നത് മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കും. വിറ്റാമിന്‍ എ.യും പപെയ്ന്‍ എന്‍സൈമും ധാരാളം ഉള്ളതിനാല്‍ പപ്പായ മൃതകോശങ്ങളെയും നിര്‍ജീവ പ്രോട്ടീനുകളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.സ്‌കിന്നിനെ ജലാംശം നിറഞ്ഞതായി നിലനിര്‍ത്താനും സഹായിക്കുന്നു.
മുഖത്തിനു പുറമേ ഉപ്പൂറ്റിയിലും മറ്റും ഉണ്ടാവുന്ന പൊട്ടലുകളും വിണ്ടുകീറലുകളും തടയാന്‍ പപ്പായ ഉപയോഗിക്കാവുന്നതാണ്. പപ്പായ അടങ്ങിയ ഹെയര്‍മാസ്‌കുകള്‍ വരണ്ട തലയോട്ടിയെ ചികിത്സിക്കും. വേവിക്കാത്ത പപ്പായയുടെ കുരുക്കള്‍ കളഞ്ഞശേഷം തൈരുമായി യോജിപ്പിക്കുക. മുപ്പതുമിനിറ്റ് തലയില്‍ പുരട്ടിയശേഷം കഴുകി കളയാം. ഇത് താരൻ ഒഴിവാക്കാൻ നല്ലതാണ്.
Post Your Comments