IndiaNews

ഉറിയിലെ സൈനികരുടെ മരണത്തെക്കാൾ മഹത്തരം വിമുക്ത ഭടന്റെ ആത്മഹത്യ -കേജ്‌രിവാൾ (video)

ന്യൂഡൽഹി; സൈനികരെ അപമാനിച്ചുകൊണ്ട് കേജ്‌രിവാളിന്റെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം.ഇന്ത്യ ടുഡേ ക്കു നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാളിന്റെ ഈ പ്രസ്ഥാവന. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കിയതിലെ അപാകത മൂലമെന്നാരോപിച്ചു വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവം കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സും ഏറ്റെടുത്തിരുന്നു..തുടർന്ന് വിവാദമാകുകയും, സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപ കേജ്‌രിവാൾ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനെ എതിർത്തുകൊണ്ട് ഡൽഹിയിലെ ഒരു അഡ്വക്കറ്റ് ഹൈക്കോടതിയിൽ നൽകിയ പരാതിയിന്മേൽ ഹൈക്കോടതി കേജ്‌രിവാളിന്റെ നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. “ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംത്തിനു ഈ സഹായധനം നൽകുമ്പോൾ ഉറിയിൽ മരിച്ച സൈനീകരോട് ഈ സമീപനം എന്തുകൊണ്ട് ഉണ്ടായില്ല” എന്ന അവതാരകന്റെ ചോദ്യത്തോട്‌ പ്രതികരിക്കവേ ആണ് കേജ്‌രിവാൾ വീരമൃത്യു വരിച്ച സൈനീകരെക്കാൾ മഹത്തരമാണ് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ പ്രാവൃത്തി എന്ന് പ്രതികരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button