ബെര്‍ലിന്‍: ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ജര്‍മ്മനിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ഭീകരസംഘടനയ്ക്ക് അല്ലാതെയുമുള്ള സഹായം ഇവര്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം.
ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസാണ് അറസ്റ്റ് വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ജര്‍മനിയിലുള്ള ഭീകരവാദത്തിനേറ്റ പ്രഹരമാണ് അറസ്റ്റെന്ന് ജര്‍മനിയിലെ നീതിന്യായ മന്ത്രി ഹെയ്കോ മാസ് പറഞ്ഞു. ജര്‍മനിയിലെ മുസ്ലിം യുവാക്കളെ ഇവര്‍ ഐഎസിലേക്ക് ചേര്‍ത്തെന്നാണ് കേസ്.
ജര്‍മനിയിലെ മുസ്ലിം യുവാക്കളെ സിറിയയിലെത്തിക്കാനായി ഇവര്‍ പണം പിരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ 32 വയസുള്ള ഇറാഖ് പൗരനാണ്. അഹമ്മദ് അബ്ദുള്‍ അസീസ് എന്ന ഇയാള്‍ സംഘത്തിലെ തലവനാണ്. 50 വയസുള്ള തുര്‍ക്കി പൗരനും, 36 വയസുള്ള ജര്‍മന്‍-സെര്‍ബിയന്‍ പൗരനുമാണ് അറസ്റ്റിലായ മറ്റ് രണ്ടു പേര്‍. ഇവരെ കോടതിയില്‍ ഹാജരാക്കും.
Post Your Comments