ഹൂസ്റ്റണ്‍: തെരുവില്‍ കിടന്നയാളെ അപമാനിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. താമസിക്കാന്‍ വീടു പോലുമില്ലാത്തയാള്‍ക്ക് മനുഷ്യവിസര്‍ജ്യം നിറച്ച സാന്ഡ്വിച്ച് നല്കിയ മാത്യു ലക്ക്ഹര്സ്റ്റ് എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലാണ് സംഭവം നടന്നത്. അഞ്ച് വര്‍ഷമായി ഇയാള്‍ സര്‍വ്വീസിലുണ്ട്. രണ്ടു ബ്രഡുകള്‍ക്കിടയില്‍ മനുഷ്യവിസര്‍ജ്യം വെച്ചാണ് ഇയാള്‍ തെരുവില്‍ താമസിക്കുന്നയാള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഹീനമായ ഈ പ്രവൃത്തിയെ എന്താണ് പറയേണ്ടത്.
എല്ലാവരോടും നല്ലരീതിയില്‍ പെരുമാറേണ്ട പോലീസ് ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി നീചമെന്ന് എസ്എപിഡി ചീഫ് വില്യം മക്മനുസ് പറഞ്ഞു. മാത്യുവിന്റെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments