ബംഗളൂരു● കര്‍ണാടകയിലെ ശരണബസവേശ്വര്‍ മഠത്തിലെ വിവാദ ആള്‍ദൈവം പ്രാണവാനന്ദ് സ്വാമി വിവാഹിതനായി. മലയാളി പെണ്‍കുട്ടിയായ മീരയാണ് വധു. കലബുര്‍ഗി നഗരത്തിലെ ശരണബസവേശ്വര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ശരണബസവേശ്വര സംസ്ഥാന പീഠാധിപതി ശരണബാസപ്പ അപ്പ, ശ്രീരാമ സേന മേധാവി പ്രമോദ് മുത്തലിക് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം ചടങ്ങുകള്‍.
ഒരിക്കല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജപ്പെട്ട പ്രാണവാനന്ദ് സ്വാമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വര്‍ഗീയ പ്രസംഗം എന്നിവ ഉള്‍പ്പടെ 28 ഓളം കേസുകളുണ്ട്.
എം.കോം വിദ്യാര്‍ത്ഥിനിയായ മീര ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. സ്വാമിയുടെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്ന മീര പിന്നീട് സ്വാമിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ് വിവാഹമെന്ന് മീര പറഞ്ഞു.
പീഠാധിപതിയുടെ പാത പിന്തുടര്‍ന്ന് വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് പ്രാണവാനന്ദ് പറഞ്ഞു. അമ്മയുടെ സമ്മര്‍ദ്ദവും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പ്രേരകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments