India

ഗാന്ധിജിയുടെ ചെറുമകന്‍ അന്തരിച്ചു

സൂറത്ത് : മഹാത്മാ ഗാന്ധിയുടെ ചെറുമകനും നാസയിലെ മുന്‍ ശാസ്ത്രജ്ഞനുമായ കനു രാംദാസ് ഗാന്ധി(87 ) അന്തരിച്ചു. സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1930 ല്‍ ദണ്ഡിയിലെ ഉപ്പു സത്യാഗ്രഹത്തിനിടെ കുട്ടിയായിരുന്ന കനു മഹാത്മാ ഗാന്ധിയുടെ വടിയും പിടിച്ച് മുന്‍പേ നടക്കുന്ന ചിത്രം അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ മാസം 22 ന് കനു ഗാന്ധിക്ക് ഹൃദയാഘാതവും മസ്തിഷ്‌കാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിന്‍റെ ഇടതുഭാഗം തളര്‍ന്ന് കോമ അവസ്ഥയിലേക്ക് വീണ അദ്ദേഹം പിന്നീട് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വന്നില്ലെന്ന് അടുത്ത സുഹൃത്ത് ധിമാന്ത് ബാധിയ പറഞ്ഞു. ഭാര്യ ശിവലക്ഷ്മിയുമായി ചര്‍ച്ച ചെയ്ത ശേഷം ചൊവ്വാഴ്ച സൂറത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനു ഗാന്ധിയുടെ മരണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button