NewsIndia

ഇന്ത്യ അത്യാധുനിക പീരങ്കികള്‍ വാങ്ങുന്നു ലക്ഷ്യം ചൈന

ന്യൂഡൽഹി: പാകിസ്താന് കനത്ത തിരിച്ചടി നൽകി കൊണ്ടിരിക്കുന്ന ഇന്ത്യ ചൈനക്കെതിരെയും പടയൊരുക്കത്തിന് തയ്യാറെടുക്കുകയാണ്.ഇതിന്റെ ഭാഗമായി ഇന്ത്യൻ സേനയിൽ അത്യാധുനിക സംവിധാനങ്ങൾ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ്. ചൈന, പാക് അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് തിരിച്ചടിക്കാൻ ഇന്ത്യക്ക് അത്യാധുനിക ആയുധങ്ങൾ ആവശ്യമായുണ്ട്. ഇതേ തുടർന്ന് അമേരിക്കയിൽ നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള പീരങ്കി തോക്കുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

സേനയുടെ ആധുനികവത്‍ക്കരണവുമായി ബന്ധപ്പെട്ട് 75 കോടി ഡോളറിന്‍റെ പ്രതിരോധ ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെ അമേരിക്കയിൽ നിന്ന് എം–777 യുദ്ധ പീരങ്കി വാങ്ങുമെന്നാണ് സൂചന.കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയെ ഏറെ സഹായിച്ച ബോഫോഴ്സിനു ശേഷം ആദ്യമായാണ് ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നു പീരങ്കികൾ വാങ്ങാനൊരുങ്ങുന്നത്. മലമുകളിൽ നിന്നു ആക്രമിക്കാൻ ഏറെ സഹായിക്കുന്ന ഈ പീരങ്കികൾ ചൈനീസ് അതിർത്തിയെ ലക്ഷ്യമിട്ടാണ് എന്നുള്ളതും ശ്രദ്ധേയമാണ്.ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന അരുണാചലിലും ലഡാക്കിലും ഇവ വിന്യസിക്കുമെന്നാണ് സൂചന.

എം–777 പീരങ്കിയുടെ ദൂരപരിധി 25 കിലോമീറ്റ‍റാണ്. യുഎസിലെ ബിഎഇ സിസ്റ്റംസ് നിര്‍മിക്കുന്ന എം 777 പീരങ്കി തോക്കുകള്‍ ഫോറിന്‍ മിലിറ്ററി സെയില്‍ പദ്ധതി പ്രകാരമാണ് വാങ്ങുന്നത്. മലമുകളിൽ പോലും പെട്ടെന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാനും ഷെല്ലുകള്‍ കൃത്യമായി തൊടുക്കാനും കഴിയുന്നതാ‌ണ് എം777.ലക്ഷ്യം തെറ്റാതെ ഷെല്ലുകള്‍ പായിക്കാനാവും എന്നതും ഇതിന്റെ പ്രത്യേകതയാണ്.ചൈനയെ ലക്ഷ്യം വച്ചാണ് ഇന്ത്യ അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതെങ്കിലും ആവശ്യം വന്നാൽ പാകിസ്താന് നേരെയും പ്രയോഗിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Post Your Comments


Back to top button