NewsHealth & Fitness

കുട്ടികളുടെ ആരോഗ്യവും തെറ്റിദ്ധാരണകളും

നവജാത ശിശുക്കളെ പരിപാലിക്കുന്നതിൽ പരമ്പരാഗതമായി വച്ചുപുലർത്തുന്ന പല രീതികളും നമ്മൾ പ്രയോഗിക്കാറുണ്ട്.എന്തിനേറെ പറയുന്നു ജനിച്ച് കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോഴേ കുടുംബത്തിലെ മുതിർന്നവർ പറയും കുഞ്ഞിന് തേനും വയമ്പും നൽകൂ എന്ന്.ഇങ്ങനെ പോകുന്നു കുഞ്ഞിനെ പരിപാലിക്കുന്നതിലെ പരമ്പരാഗത ശീലങ്ങൾ .എന്നാൽ നമ്മൾ ഒരിക്കൽപോലും ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് വാസ്തവം.

കുഞ്ഞുങ്ങൾക്ക് കൺമഷി പുരട്ടുന്നത് മുതൽ രോഗങ്ങൾക്ക് മരുന്നു നൽകുന്നത് വരെ നമുക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ട്.അതേ സമയം ആ തെറ്റിദ്ധാരണകളൊക്കെ മാറ്റി ആദ്യം കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കാൻ ഡോക്ടർമാർ പറയുന്നു.ജനിക്കുമ്പോൾ തന്നെ തേനും വയമ്പും അല്ല മുലപ്പാൽ മാത്രം നൽകാനാണ് ശിശുരോഗവിദഗ്ധർ പറയുന്നത്.വേണമെങ്കിൽ ശുദ്ധജലവും ഇടയ്ക്ക് നൽകാവുന്നതാണ്. ആറ് മാസം വരെ മുലപ്പാൽ മാത്രം കുടിച്ചാലും കുട്ടിക്ക് ആവശ്യമുള്ള പോഷണം ലഭിക്കും.കുറുക്ക് പോലുള്ള പാക്കറ്റ് ഉൽപ്പന്നങ്ങൾ നൽകേണ്ടെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.

കൺമഷിക്ക് കരിമഷി എന്നു പേരുള്ളത് പോലെതന്നെ അതിൽ കരി യുടെ അശം, അതായത് കാർബൺ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നവജാത ശിശുക്കളിൽ ഇത് അത്ര നന്നല്ലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് ജനിക്കുമ്പോഴേ കുട്ടിയുടെ തൂക്കം എത്രയുണ്ടെന്നറിയാൻ എല്ലാവരിലും തിടുക്കം കാണാറുണ്ട്. എന്നാൽ കുഞ്ഞിന്റെ തൂക്കം നോക്കി ശരീരത്തിന്റെ ആരോഗ്യം നിർണയിക്കരുതെന്നും പുതിയ പഠനങ്ങൾ വിശദമാക്കുന്നു.രോഗങ്ങൾക്ക് ഉടൻ മരുന്നെന്ന രീതി പാടില്ല. കുട്ടികളിലെ ചെറിയ രോഗങ്ങൾ പോലും പെട്ടെന്ന് മരുന്ന് കൊടുത്തു മാറ്റണമെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ പരമാവധി ആന്റി ബയോട്ടിക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.കൺമഷിയും തേനും എല്ലാം മാറ്റണമെന്നു പറയുന്നതു പോലെ ഇന്നത്തെ മാതാപിതാക്കളോട് എല്ലാവരും ഉപദേശിക്കുന്നത്ഐ പാഡുകളും മൊബൈൽ ഫോണുകളും ടിവിയുമെല്ലാം കുട്ടിയുടെ അടുത്ത് നിന്ന് മാറ്റാനാണ്.കാരണം ഇത് വളർന്നു വരുന്ന കുട്ടികളുടെ പെരുമാറ്റ രീതിയിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button