വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് സി.പി.എം നേതാവ് ജയന്തന്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സിനിമാതാരം പാര്‍വതിയും ഇരയായ യുവതിയേയും ഭര്‍ത്താവിനേയും കൂട്ടി വാര്‍ത്താസമ്മേളനം നടത്തിയതിന്റെ അന്നായിരുന്നു സംഭവം. ആരോപണത്തിനു മറുപടി പറഞ്ഞ് ജയന്തന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് യുവതിയുടേയും ഭര്‍ത്താവിന്റേയും പേര് വ്യക്തമായി പറയുന്നത്.
ഇത് മുന്‍നിര ചാനലുകളെല്ലാം ലൈവായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
തുടര്‍ന്നാണ് ജില്ലാ കമ്മിറ്റിക്ക് ശേഷം സിപിഐഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ അടുത്ത് മാധ്യമപ്രവര്‍ത്തകര്‍ ചെല്ലുകയും അഭിപ്രായം ആരായുകയും ചെയ്തത്. ഈ പ്രതികരണത്തിലാണ് രാധാകൃഷ്ണന് യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും രാധാകൃഷ്ണനോട് വിശദീകരണം ആരായുകയും ചെയ്തു.
രാധാകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെതിരെ പോലിസ് കേസെടുത്തു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബലാത്സഗ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും നിയമ ലംഘനവുമാണ്.
Post Your Comments