ന്യൂഡല്‍ഹി● സൊറാബുദിൻ ഷെയ്‌ക് ഏറ്റുമുട്ടല്‍ വധക്കേസില്‍ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷായെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെരെ മുംബൈ സെഷന്‍സ് കോടതി വിധിക്കെതിരെ മുംബൈയിലെ സാമുഹ്യ പ്രവർത്തകനായ ഹർഷ് മന്ദർ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
2005 നവംബറിൽ ആണ് സൊറാബുദിനും ഭാര്യ കൗസാർ ബിയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രാഥമിക അന്വഷണത്തിൽ ആ ഏറ്റുമുട്ടൽ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ മുംബയ് സെഷൻസ് കോടതി അമിത് ഷായെ കുറ്റമുക്തക്കാനാക്കി. ഇതിനെതിരെ ജൂലൈയിലാണ് ഹർഷ് മന്ദർ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments