ദുബായ്:തിമിംഗലത്തിന്റെ ഛര്‍ദ്ദിയിലൂടെ കോടീശ്വരൻമാർ ആയിരിക്കുകയാണ് ഒമാനിലെ മൂന്ന് മൽസ്യത്തൊഴിലാളികൾ. കടലില്‍ മീൻ പിടിക്കാൻ എത്തിയ ഇവര്‍ക്ക് ലഭിച്ചത് 80 കിലോയോളം തൂക്കം വരുന്ന തിമിംഗലത്തിന്റെ ഛര്‍ദ്ദിയാണ്. ഏകദേശം 2.5 മില്യണ്‍ യുഎസ് ഡോളറാണ് ഈ ഛര്‍ദ്ദിയുടെ വില.ഒമാനിലെ കുറയത്ത് കടല്‍മേഖലയിലെ ഖാലിദ് അല്‍ സിനാനിയടക്കമുള്ള മൂന്നുപേരാണ് തിമിംഗലം ഛര്‍ദിച്ചതോടെ കോടിപതികളായത്.
ഇത്രയും വിലപിടിപ്പുള്ള എന്താണ് തിമിംഗലത്തിന്റെ ഛര്‍ദ്ദിയിലുള്ളതെന്നല്ലേ വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് എന്ന വസ്തുവാണ് തിമിംഗലം ഛര്‍ദിച്ചത്. 80 കിലോയോളം ആമ്പര്‍ഗ്രിസാണ് മത്സ്യബന്ധനത്തിനിടെ ഖാലിദിനും കൂട്ടാളികൾക്കും ലഭിച്ചത്.ഇതിന് വിപണിയില്‍ 25 ലക്ഷം ഡോളര്‍ വിലവരും. രൂപയില്‍ പറഞ്ഞാല്‍ 16 കോടി 58 ലക്ഷത്തിലധികം വരും.സ്‌പേം വെയ്ല്‍ വിഭാഗത്തില്‍ പെടുന്ന തിമിംഗലത്തിന്റെ ഛര്‍ദ്ദി ഒരു തരത്തിലുള്ള മെഴുകാണ്. ഇത് അപൂര്‍വമായി മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കാറുള്ളത്. സുഗന്ധദ്രവ്യങ്ങള്‍ക്കായാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദിയെ ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം 30 ന് സുഹൃത്തുക്കളോടൊപ്പം കടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് ഖാലിദ് ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്. ആദ്യം ഇതിന് അസഹനീയമായ ഗന്ധമാണെന്നും എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മെഴുകില്‍ നിന്നും സുഗന്ധം പരക്കുമെന്നും ഖാലിദ് വ്യക്തമാക്കി.പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ആമ്പര്‍ഗ്രിസ് ഉണക്കിയ ശേഷം ചെറുതാക്കി മുറിച്ച് വില്‍ക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും ഖാലിദ് സൂചിപ്പിക്കുകയുണ്ടായി.
Post Your Comments