NewsIndia

ജിയോ ഫോണും പൊട്ടിത്തെറിച്ചു

ശ്രീനഗര്‍: റിലയന്‍സിന്റെ സ്മാര്‍ട്ട്‌ഫോൺ പൊട്ടിത്തെറിച്ചു. ജിയോ കണക്ഷനൊപ്പം വാങ്ങിയ ലൈഫ് സ്മാര്‍ട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്‍വീര്‍ സാദിഖാണ് ട്വിറ്ററിലൂടെ കത്തിക്കരിഞ്ഞ ഫോണിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

പൊട്ടിത്തെറി പതിവായതിന്റെ പേരിൽ സാംസങ്ങിന്റെ ഗാലക്‌സി നോട്ട് സെവന്‍ ഫോണുകൾ കഴിഞ്ഞ മാസം പിന്‍വലിച്ചിരുന്നു. വിമാനങ്ങളില്‍ ഗാലക്‌സി സെവന്‍ ഫോണുകള്‍ക്ക് വ്യോമയാന വകുപ്പും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെ തന്‍വീര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക്, ‘ഉടനെയൊന്നും ഇനി ഞാന്‍ ഫോണ്‍ ഉപയോഗിക്കില്ല’ എന്ന പ്രതികരണവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തു വന്നു. ഇതേ തുടർന്ന് തന്‍വീറിന് നേരിട്ട പ്രശ്‌നത്തെ വളരെ ഗുരുതരമായി കണക്കാക്കുന്നുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

shortlink

Post Your Comments


Back to top button