NewsIndia

ഭീകരവാദം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത് : ഇതിനായി വ്യോമയാന കമ്പനികളുമായി ചേര്‍ന്ന് പുതിയ സംവിധാനം

ന്യൂഡല്‍ഹി : വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം മുതല്‍ യാത്രക്കാരുടെ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഈ സംവിധാനം നടപ്പായാല്‍ മാസങ്ങള്‍ക്കു മുമ്പ് ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നവരുടെ എല്ലാ നീക്കങ്ങളും അന്നു മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലായിരിക്കും.

രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെയാണ് ഇത് തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്. ഇതോടെയാണ് വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന പൗരന്‍മാരെ നിരീക്ഷിക്കുന്നതിന് വ്യോമയാന കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ത്തത്

ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്രക്കാരുടെ വിവരങ്ങളെല്ലാം സുരക്ഷാ ഏജന്‍സിക്ക് കൈമാറുകയും അന്നു മുതല്‍ അവര്‍ പൂര്‍ണമായും സര്‍ക്കാര്‍ നിരീക്ഷണത്തിന് കീഴിലാവുകയും ചെയ്യും. യാത്രക്കാര്‍ അറിയാതെ അവരെ നീരീക്ഷിക്കുന്ന സംവിധാനമാണിത്. അമേരിക്കയിലുള്‍പ്പെടെ പല വിദേശരാജ്യങ്ങളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്

shortlink

Post Your Comments


Back to top button