ലാഹോര്‍● കാശ്മീരി ഭീകരരെ ഉപയോഗിച്ച് ജമ്മു കാശ്മീരില്‍ ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ഭീഷണിയുമായി ജമാഅത്ത്-ഉദ്-ധവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ കൊടുംഭീകരന്‍ ഹഫീസ് സയീദ്.
“ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നത് ചെയ്തു. ഇനി കാശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ മുജാഹിദീന്റെ ഊഴമാണ്”. ഞായറാഴ്ച പാക് അധീന കാശ്മീരിലെ മിര്‍പൂറില്‍ ഒരു റാലിയില്‍ സംസാരിക്കവേ സയീദ് ഭീഷണി മുഴക്കി.
“ഇന്ത്യയ്ക്ക് ദീര്‍ഘകാലം ഓര്‍ത്തിരിക്കാവുന്ന സര്‍ജിക്കല്‍ സ്ട്രൈക്കാവും നടത്താന്‍ പോകുന്നത്. പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയത് പോലെ ലോകം അംഗീകരിക്കാത്ത ഒന്നാവില്ല.”- റാലിയില്‍ തടിച്ചുകൂടിയ അനുയായികളുടെ “ജിഹാദ്…ജിഹാദ്” മന്ത്രോച്ചാരണങ്ങള്‍ക്കിടെ ലഷ്കര്‍-ഇ-തോയ്ബ സ്ഥാപകന്‍ കൂടിയായ സയീദ് പറഞ്ഞു.
പാക് അധീന കാശ്മീരിലെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് തൊട്ടു പിന്നാലേ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയില്‍ നടത്താന്‍ പോകുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് നേരിടാന്‍ തയ്യാറായിരിക്കാന്‍ മോദി സര്‍ക്കാരിന് മുന്നറിയിപ്പുമായി സയീദ് രംഗത്തെത്തിയിരുന്നു.
Post Your Comments