India

ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം

ന്യൂഡല്‍ഹി● ഡല്‍ഹി സദര്‍ ബസാര്‍ ഏരിയയിലെ ചേരിയില്‍ വന്‍ തീപ്പിടുത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 30 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമം നടത്തി വരികയാണ്‌.

തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ അഗ്നിക്കിരയായിട്ടുണ്ട്.

ഓള്‍ഡ്‌ ഡല്‍ഹിയിലെ മറ്റു മാര്‍ക്കറ്റുകള്‍ പോലെ തിരക്കേറിയ സ്ഥലമാണ്‌ വീട്ടുപയോഗ സാധനങ്ങള്‍ വില്പനയ്ക്കെത്തുന്ന സദര്‍ ബസാര്‍ മാര്‍ക്കറ്റ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button