തിരുവനന്തപുരം● വര്‍ഗ്ഗീസ് ചാമത്തില്‍ ചാരിറ്റബില്‍ സൊസൈറ്റിയുടെ സഹായത്തോടെ ലയണ്‍സ് ക്ലബ്ബും തിരുവനന്തപുരം പാംഹില്‍, ശാന്തിഗ്രം എന്നിവയുടെ സഹകരണത്തോടെ നല്ലജീവിതം പദ്ധതിയുടെ ഭാഗമായി ജാതി മത രഹിത സമൂഹവിവാഹത്തിന്റെ ആദ്യഘട്ടത്തിന് തിരുവല്ലം ലയണ്‍സ് ഭവനില്‍ തുടക്കമായി.
കോട്ടയം ജില്ലയിലെ പാലാ കടനാടുകര മിനി.പി.എം ആലാനിക്കല്‍ വീട്ടില്‍ ജേക്കബ് ജോസഫ് (ചാക്കോ)നെയും പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ എന്‍. ലൂബീന എച്ച്. അസീമിനെയും കാട്ടാക്കട മംഗലയ്ക്കല്‍ വെട്ടുവിള വീട്ടില്‍ നീനു ആര്യനാട് പ്ലാമൂട് പുത്തന്‍വീട്ടില്‍ നീഷാദ് മോഹനെയും ആണ് വിവാഹം കഴിച്ചത്.
ചടങ്ങില്‍ കമാണ്ടര്‍ വര്‍ഗ്ഗീസ് ചാമത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ബോധീ തീര്‍ത്ഥ (കുന്നുംപാറ മഠം), റവ. ഫാദര്‍. റോജന്‍ രാജന്‍ (വികാരി, സെന്റ് മേരീസ് ജാക്കോബേറ്റ് സിറിയന്‍ ചര്‍ച്ച്, പോങ്ങുംമൂട്) ഡോ. ശ്രീജിത്ത്, വിനോദ് കുമാര്‍, ബെല്‍സണ്‍ ജോര്‍ജ്ജ്, ജേക്കബ് മാമ്മന്‍, ആര്‍.കെ. സുന്ദരം (ചെയര്‍മാന്‍, ശാന്തിഗ്രാം) തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നു. സായന്തനം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച സംഗീത സദസ്സും ഇതോടനുബന്ധിച്ച് നടന്നു.
Post Your Comments