പല അന്ധവിശ്വാസങ്ങളിലും മുങ്ങി താഴുകയാണ് പല കുടുംബങ്ങളും. വിശ്വാസം ഒരു പരിധിവരെയൊക്കെ നല്ലതാണ്. എന്നാല്‍, ഇവിടെ സംഭവിച്ചിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വിവാഹം നടക്കണമെങ്കില്‍ അമ്മ മരിക്കണമെന്നാണ് യുവാവിന് ചാത്തന്‍സേവക്കാരുടെ ഉപദേശം.ഇതില്‍ വിശ്വസിച്ച് അമ്മയെ കൊല്ലാന്‍ നടക്കുന്ന മകന്‍.
സംഭവം പുറംലോകം അറിഞ്ഞത് ടെലിവിഷന്‍ പരിപാടിക്കിടെയാണ്. ഒരു മകനെക്കുറിച്ച് ഒരമ്മയെഴുതിയ കത്താണ് സൂര്യ ടിവിയിലെ പരിപാടിയില്‍ ജോത്സ്യന്‍ ഹരി പത്തനാപുരം വായിച്ചത്. ജോത്സ്യന്‍ ഹരി മകന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. മകന്‍ തന്നെ ഉപദ്രവിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നു എന്നു വിവരിച്ചായിരുന്നു അമ്മയുടെ കത്ത്.
മകന്റെ വിവാഹം നടക്കാത്തതും ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാവാത്തതിനും കാരണം മാതാവ് ജീവിച്ചിരിക്കുന്നത് കൊണ്ടാണെന്നാണ് ചാത്തന്‍സേവക്കാര്‍ പറഞ്ഞത്. അതില്‍ വിശ്വസിച്ച് മകന്‍ തന്നെ പീഡിപ്പിക്കുന്നതായും മകന്റെ ഉപദ്രവം കാരണം ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും യുവതി പറയുന്നു. പോലീസ് വന്നാല്‍ മകന്‍ കേസില്‍ കുടുങ്ങുമല്ലോ എന്നു ഭയന്നാണ് അതു ചെയ്യാത്തതെന്നും അമ്മ കത്തില്‍ പറയുന്നു.
ദിവസേന മകന്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്നും അമ്മ പറയുന്നു. എന്നാല്‍ ക്ഷേത്രങ്ങളിലൊന്നും ദൈവമില്ലെന്നും അമ്മയെയാണ് ദൈവത്തെപ്പോലെ കണക്കാക്കേണ്ടതെന്നുമാണ് മകനോട് ഹരി പത്തനാപുരം പറയുന്നത്. നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റാണ്. അമ്മ മരിച്ചിട്ടേ വിവാഹം കഴിക്കൂ എന്നാരെങ്കിലും പറഞ്ഞെങ്കില്‍ അത് മഠയത്തരമാണ്. അതിലൊന്നും ഒരു കാര്യവുമില്ല. നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നു എന്ന് അമ്മ എഴുതിയിട്ടുണ്ട്. നിങ്ങള്‍ കരുതുന്നതുപോലെ ക്ഷേത്രത്തിലൊന്നുമല്ല ദൈവമുള്ളത്.
ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു പോസിറ്റീവ് എനര്‍ജി കിട്ടുന്നുവെന്നു മാത്രം. അമ്പലത്തിലൊന്നും ദൈവമിരിക്കുന്നില്ല. നമ്മുടെ അമ്മയൊക്കെയാണ് നമ്മുടെ ദൈവമെന്ന് ജോത്സ്യന്‍ ഹരി പറയുന്നു. അമ്മയെ അടിച്ചിട്ട് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. മരണത്തിനു തൊട്ടുമുമ്പ് നിന്നിട്ടാണ് നിങ്ങളുടെ അമ്മ നിങ്ങള്‍ക്ക് ജീവന്‍ നല്‍കിയതെന്നും ഹരി പറയുന്നു. ചാത്തന്‍ സേവാ മഠമൊക്കെ തട്ടിപ്പാണെന്നും അദ്ദേഹം പറയുന്നു.
Post Your Comments