ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമാകും ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യ കൊണ്ടുവരാന്‍ പോകുന്നത്. ഹൈപ്പര്‍ലൂപ് വണ്‍, ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യയുടെ ഒരു ടീസര്‍ ഞായറാഴ്ച പുറത്തുവിട്ടു. ഈ സാങ്കേതിക വിദ്യ നിലവില്‍ വന്നാല്‍ ലോകം ചെറിയൊരു ഇടമായി മാറുമെന്നാണ് ടീസര്‍ വീഡിയോ വ്യക്തമാക്കുന്നത്.
ഹൈപ്പര്‍ലൂപ്പില്‍ ദുബായിയില്‍ നിന്ന് അബുദാബിയിലെത്താന്‍ 12 മിനിറ്റും ദുബായില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്താന്‍ 23 മിനിറ്റും സൗദി തലസ്ഥാനമായ റിയാദിലെത്താന്‍ 48 മിനിറ്റും ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റിലെത്താന്‍ 27 മിനിറ്റും മതിയാകുമെന്ന് ടീസര്‍ വീഡിയോ അവകാശപ്പെടുന്നു.
ഈവര്‍ഷമാദ്യം ഹൈപ്പര്‍ലൂപ് വണ്‍, ഹൈപ്പര്‍ലൂപ്പിന്റെ പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. ലാസ് വേഗസിലെ മരുഭൂമിയിലായില്‍ വച്ച് നടത്തിയ പരീക്ഷണത്തില്‍ അത് 0.11 സെക്കന്‍ഡില്‍ 187 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിച്ചിരുന്നു.
വീഡിയോ കാണാം.
Post Your Comments