KeralaNews

വടക്കാഞ്ചേരി പീഡനത്തിലെ ഇരയുടെ പേരുവെളിപ്പെടുത്തൽ ; രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി ശൈലജ

കോഴിക്കോട് : വടക്കാ‍ഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ ശൈലജ. പീഡനത്തിനിരയായ പെൺകുട്ടിയുടെ ഭാവിയെ കരുതിയാണ് പേര് പറയാൻ മടിക്കുന്നത്. എന്നാൽ ഒരു തെറ്റും ചെയ്യാത്ത പെൺകുട്ടിയുടെ പേര് പറയാൻ സാധിക്കുന്ന സാഹചര്യത്തിലേക്ക് സമൂഹം മാറണമെന്ന് അവർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ കെ.രാധാകൃഷ്ണൻ ചെയ്‌തത് കൊടും കുറ്റമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

കെ രാധാകൃഷ്ണൻ ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നൽകിയ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചിരുന്നു.ഇതിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ ശേഷം ജയന്തന്റെ പേര് വെളിപ്പെടുത്താമെങ്കിൽ ഇരയുടെ പേരും പറയാം എന്നായിരുന്നു രാധാകൃഷ്ണന്റെ വാദം.

shortlink

Related Articles

Post Your Comments


Back to top button