ശ്രീനഗര്‍● വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. 22 സിഖ് റെജിമെന്റിലെ 23 കാരനായ ശിപോയ് ഗുരുസേവക് സിംഗ് ആണ് മരിച്ചരില്‍ ഒരാള്‍. പഞ്ചാബിലെ അമൃത്സറിലെ വരാന ഗ്രാമവാസിയായ ശ്രീ ബല്‍വീന്ദര്‍ സിംഗിന്റെ മകനാണ്.
പൂഞ്ച് ജില്ലയിലെ കൃഷ്‌ണഘട്ടി (കെ.ജി) സെക്ടറിൽ പുലർച്ചെ രണ്ടു മണിയോടെയാണ് പാകിസ്ഥാന്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിട്ടത്. സൈനിക പോസ്‌റ്റുകളേയും സാധരണക്കാരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വെടിവയ്‌പിനൊപ്പം മോർട്ടാറുകളും ഷെല്ലുകളും പാകിസ്ഥാൻ പ്രയോഗിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. രാവിലെ 7 മണിവരെ വെടിവെപ്പ് തുടര്‍ന്നു.
സൈന്യത്തിന്റെ ശ്രദ്ധ തരിച്ച് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സൗകര്യം ഒരുക്കാന്‍ വേണ്ടിയാണ് പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തുന്നത്. കെ.ജി സെക്ടറിൽ തന്നെ ശനിയാഴ്ച രാത്രി രണ്ട് നുഴഞ്ഞു കയറ്റ ശ്രമങ്ങളും ഇന്ത്യൻ സൈന്യം തകർത്തു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയോടെ ഭീകരര്‍ പിന്‍വാങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പിൽ എട്ട് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയുടെ തിരിച്ചടിയിൽ പന്ത്രണ്ടോളം പാക് ജവാന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments