India

പാകിസ്ഥാനെ വെല്ലു വിളിച്ചു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി ● “ഒളിഞ്ഞിരുന്നു ആക്രമിക്കാതെ ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ സൈനികരുടെ കണ്ണുകളില്‍ നോക്കി പോരാടാന്‍” പാകിസ്താനെ വെല്ലു വിളിച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താന്റെ തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തിന് ശേഷം രണ്ട് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ കൂടി നഷ്ടപ്പെട്ട സംഭവത്തോട് ആഭ്യന്തര മന്ത്രി പ്രതികരിക്കുകയായിരുന്നു.

“പുറകില്‍ നിന്നുകൊണ്ട് മാത്രമല്ല നിങ്ങളുടെ രാജ്യത്ത് വന്ന് പോലും അക്രമിച്ച് പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ സൈന്യം തെളിയിച്ചതാണെന്ന്‍” ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നല്‍ ആക്രമണത്തെ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സൈനികരോട് ഏറ്റുമുട്ടുന്നതിന് പകരം ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പാക് സൈന്യത്തിന്റെ നടപടി കഴിവില്ലായ്മയെ ആണ് കാണിക്കുന്നതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ര പറഞ്ഞു.

കൃഷ്ണ ഘാട്ടി, പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു. ജനവാസ മേഖലകളും പ്രതിരോധ മേഖലകളും ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തത്.

ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി പാക്‌പോസ്റ്റുകള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഈ മേഖലകളിലേക്ക് ശനിയാഴ്ച പാകിസ്താന്‍ ഭീകരര്‍ നടത്താനിരുന്ന കടന്നുകയറ്റം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button