India

അന്തരീക്ഷ മലിനീകരണം : അപകടത്തില്‍പ്പെട്ടത് മുപ്പതിലധികം വാഹനങ്ങള്‍

കര്‍നാല്‍: കടുത്ത പുക മഞ്ഞു പടർന്നതിനെ തുടർന്ന് ഹരിയാന ദേശീയപാതയില്‍ ഉണ്ടായ രണ്ട് അപകടങ്ങളിലായി കൂട്ടിയിടിച്ചത് 30 വാഹനങ്ങള്‍. കര്‍നാലിലെ റായ്പൂര്‍ റോറനിലും മാര്‍ക്കറ്റ് ചൗക്കിലുമാണ് അപകടമുണ്ടായത്. രണ്ടു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

പുകമഞ്ഞില്‍ കണ്ണിനുണ്ടാകുന്ന അസ്വസ്ഥത മൂലമാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. കടുത്ത പുകമഞ്ഞില്‍ 50 മുതല്‍ 100 മീറ്റര്‍ ദൂരം വരെയേ കാണാന്‍ സാധിക്കൂ എന്നത് പ്രതികൂലമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനമോടിക്കുമ്പോള്‍ കണ്ണട ധരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലിനീകരണം രൂക്ഷമായതാണ് ഡൽഹിയിലും അയല്‍സംസ്ഥാനങ്ങളിലും കടുത്ത പുകഞ്ഞ് അനുഭവപ്പെടാൻ കാരണം. ഡല്‍ഹിയില്‍ നിന്ന് കര്‍നാലിലേക്ക് 120 കിലോമീറ്റര്‍ ദൂരമുണ്ട്. പുകമഞ്ഞ് ജനജീവിതത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ പരമാവധി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button