ന്യൂഡൽഹി ● ബോളിവുഡ് താരങ്ങളെന്ന പതിവ് സമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായി പ്രധാന മന്ത്രി നരേന്ദ്രമോദിയെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ ഔദ്യോഗിക ബ്രാന്‍ഡ് അബാസഡറായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തിരഞ്ഞെടുത്തു. ആമിര്‍ ഖാനായിരുന്നു ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ബ്രാന്‍ഡ് അംബാസഡര്‍.
പ്രചാരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ അഭിപ്രായപ്പെട്ടത്. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
വിദേശത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നല്‍കിയവരുടെ പട്ടികയുമായി വന്ന പാനമ പേപ്പറുകളില്‍ നടന്‍ അമിതാഭ് ബച്ചന്റെ പേര് വന്നതിനെ തുടർന്ന് . ബച്ചനെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ ടൂറിസം അംബാസഡറായി നിയമിക്കാനുള്ള തീരുമാനത്തിൽ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു.
Post Your Comments