തിരുവനന്തപുരം: ആദിവാസികളുടെ വായ്പ എഴുതിത്തള്ളാനുള്ള പദ്ധതിയില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടതായി മന്ത്രി എ.കെ ബാലന് അറിയിച്ചു.മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ പട്ടികജാതി-പട്ടികവര്‍ഗ മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയും കുടുംബവും സ്റ്റാഫും ചേര്‍ന്ന് ആദിവാസികളുടെ വായ്പ എഴുതിത്തള്ളാനുള്ള പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യമായിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും.
ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞാല്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്ബ് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ കടാശ്വാസ പദ്ധതിക്കായി വകയിരുത്തിയ പണം ക്രമക്കേട് നടത്തി ജയലക്ഷ്മിയും കുടുംബവും തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. പട്ടികവര്‍ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്കുന്ന പദ്ധതി 2014ലെ ബഡ്ജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയായിരുന്ന കെ.എം.മാണി പ്രഖ്യാപിച്ചത്.
എന്നാല്‍, 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് എന്ന് തിരുത്തി മന്ത്രിസഭ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു.ഒരു ലക്ഷം രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമായിരുന്നു യോഗ്യത. എന്നാല്‍, ഇത് മറികടന്ന് ജയലക്ഷ്മിയുടെ കുടുംബത്തിലെ ആറു പേരുടെ കടം എഴുതിത്തള്ളുകയായിരുന്നു.
Post Your Comments