India

എന്‍.ഡി.ടി.വിയ്ക്ക് പിന്നാലെ ഒരു ചാനലിന് കൂടി വിലക്ക്

ന്യൂഡൽഹി● പാക്ക് ഭീകരര്‍ കഴിഞ്ഞ ജനുവരി രണ്ടിന് പഠാന്‍കോട്ട് സൈനികത്താവളത്തില്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്തതിന് എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ അസമീസ് വാര്‍ത്താ ചാനലിനും കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. ഒന്നില്‍ കൂടുതല്‍ തവണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നു കാണിച്ചാണ് നടപടി. ‘ന്യൂസ് ടൈം അസം’ എന്ന ചാനലിന്റെ ബുധനാഴ്ചയുള്ള സംപ്രേഷണം നിരോധിക്കണമെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിർദേശിച്ചത്.

shortlink

Post Your Comments


Back to top button