കൊച്ചി:.ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്ലെറ്റിൽ മൊബൈല്‍ കാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ ശ്രമം.കൊച്ചിയിലെ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിനു സമീപമുള്ള സ്ത്രീകളുടെ ടോയ്ലെറ്റിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്.ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ഗൈനക്കോളജി വാര്‍ഡിനു സമീപം പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്ലെറ്റുകള് അടുത്തടുത്താണ്.
ഇരുമുറികളും വേര്‍തിരിക്കുന്ന ഭിത്തിയുടെ മുകളിലുള്ള വിടവിൽ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടത്.
ഫോണ്‍ ഒരു വടിയുടെ അറ്റത്ത് ഉറപ്പിച്ചിരിക്കുകയായിരുന്നു. ടോയ്ലെറ്റില് പ്രവേശിച്ച ഒരു സ്ത്രീ ഇതു കണ്ടതോടെ പെട്ടെന്ന് പുറത്തിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.ഇതോടെ ഫോണിന്റെ ഉടമ ഓടിരക്ഷപെടുകയായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. അന്നു തന്നെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതര്‍ പൊലീസിനു പരാതി കൈമാറിയത് ഇന്നലെയാണ്.ഇതേ തുടർന്ന് സംഭവത്തില്‍ പൊലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.സിസിടിവിയില്‍ ഫോണിന്റെ ഉടമയുടെ മുഖം പതിഞ്ഞിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ആന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments