എല്ലാവരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് വൃക്ക സംബന്ധമായ രോഗങ്ങൾ.പലപ്പോഴും രോഗം തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നു.രോഗം അതിന്റെ അവസാന ഘട്ടത്തിലെത്തിയാല്‍ ഡയാലിസിസിലൂടെയോ വൃക്ക മാറ്റി വെയ്ക്കലി ലൂടെയോ ആണ് പരിഹാരം കാണുന്നത്. എന്നാൽ ആദ്യഘട്ടത്തില്‍ തന്നെ വൃക്കരോഗം കണ്ടെത്തിയാല്‍ അതിനെ ഫലപ്രദമായ ചികിത്സ കൊണ്ട് നേരിടാവുന്നതാണ്.
വൃക്ക തീര്‍ത്തും പ്രവര്‍ത്തനരഹിതമായി എന്ന് ശരീരം തന്നെ നമ്മെ അറിയിക്കും.
ശരീരം ചൊറിഞ്ഞ് തടിയ്ക്കലാണ് ഒരു ലക്ഷണം.ഇത് വൃക്കരോഗം അവസാന ഘട്ടത്തിലേക്ക് എത്തി എന്നതിന്റെ സൂചനയാണ്.എപ്പോഴും ഉറക്കം തൂങ്ങി ഉള്ള അവസ്ഥയും വൃക്കരോഗത്തിന്റെ ലക്ഷണം തന്നെയാണ്.ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിയ അവസ്ഥയാണ് മറ്റൊന്ന്. ഹൃദയസ്പന്ദന നിരക്കിലും മാറ്റം അനുഭവപ്പെടുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിയ്ക്കുന്നതിന്റെ ഫലമായിട്ടാണ് ഇത് ഉണ്ടാവുക.മസിലുകളുടെ കോച്ചിപ്പിടുത്തവും വിറയലുമാണ് മറ്റൊരു പ്രശ്‌നം. . വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി എന്നതിന്റെ സൂചനയാണ്.കൈകാലുകളില്‍ നീര് വരുന്നതും വൃക്ക രോഗത്തിന്റെ ലക്ഷണം തന്നെയാണ്.
Post Your Comments