മൊസൂള്‍ : ലോകത്തെ വിറപ്പിക്കുന്ന ഐ.എസിന് സ്വന്തം അനുയായികളില്‍ നിന്നും കയ്‌പ്പേറിയ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് . നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐ.എസ് സമ്പാദിച്ച കോടികളുമായി അഞ്ച് ഭീകര നേതാക്കള്‍ മുങ്ങിയത് ഐ.എസിനെ ഞെട്ടിച്ചിരിക്കുകയാണ്. കോടികളുമായി മുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ് സംഘടന ഇപ്പോള്‍.
ഐ.എസിന്റ ധനകാര്യവിഭാഗം കൈകാര്യം ചെയ്തിരുന്ന അബു അല്‍ ബാര അല്‍ ഖഹ്താനി ഉള്‍പ്പെടെ അഞ്ചുപേരാണ് മുങ്ങിയത്.
ഇറാഖ് സൈന്യവും സഖ്യസേനയും ചേര്‍ന്ന് മൊസൂളില്‍ ഐ.എസിനെ തുരത്താനുള്ള പോരാട്ടത്തിനിടയിലാണ് മോഷണവിവരം പുറത്തുവരുന്നത്. ഇവരെ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ വധിക്കാന്‍ ഐ.എസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇറാഖിലെ മൊസൂളില്‍ ഇറാഖി സേനയും ഐ.എസും തമ്മില്‍ പോരാട്ടം കനക്കുകയാണ്. ഐ.എസിന് ഇറാഖില്‍ അടിയറവ് പറയേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഐ.എസിന്റെ ഭാഗത്തുനിന്ന് നിരവധി ആള്‍നാശം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
മൊസൂളില്‍ ഐ.എസ് പരാജയപ്പെട്ടാല്‍ ലോകത്തിനുമുന്നില്‍ പിന്നെ ഐ.എസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ആള്‍ നാശവും വന്‍തോതില്‍ ധനനഷ്ടവും ഐ.എസിന്റെ ശക്തിക്ഷയിപ്പിക്കും എന്നുറപ്പാണ്.
Post Your Comments