വാഷിങ്ടണ്‍: യുഎസ് വോട്ടര്‍മാരെ ലക്ഷ്യം വെച്ച് ഐഎസിന്റെ ഭീഷണിയെത്തി. തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഎസ് വോട്ടര്‍മാരെ വധിക്കുമെന്നാണ് ഭീഷണി. യുഎസ് ഭീകരവാദ നിരീക്ഷണ സംഘമാണ് ഇത് പുറത്തുവിട്ടത്. യുഎസിലെ മുസ്ലീങ്ങള്‍ പ്രസിഡന്റ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കരുതെന്നും ഐഎസിന്റെ മുന്നറിയിപ്പുണ്ട്.
യുഎസിലെ ഭീകരവാദ നിരീക്ഷണ സംഘമായ എസ്ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്സ് കാട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ഹയാത്ത് മീഡിയ സെന്ററാണ് യുഎസ് തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചതെന്ന് കാട്സ് ട്വിറ്ററില്‍ വ്യക്തമാക്കി. വോട്ടര്‍മാരെ കശാപ്പു ചെയ്യാനും ബാലറ്റ് പെട്ടികള്‍ ദൂരെയെറിയുവാനുമാണ് ഭീകരരുടെ ലക്ഷ്യം.
ദ മുര്‍ത്താദ് വോട്ട് എന്ന തലക്കെട്ടോടു കൂടിയ ഏഴു പേജോളം വരുന്ന മാനിഫെസ്റ്റോയിലാണ് ഈ ഭീഷണി സന്ദേശം ഉള്ളത്. ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരായ നയത്തിന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments