NewsIndia

പുരുഷന്മാര്‍ പാകിസ്ഥാനെ കെട്ടുകെട്ടിച്ചു, വനിതകള്‍ ചൈനയേയും

ന്യൂഡൽഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഫൈനലില്‍ ചൈനയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം കിരീടം നേടിയത്.13ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദീപ ഗ്രെയ്‌സാണ് ഇന്ത്യയെ മുന്നിലാക്കിയത് . എന്നാല്‍ 44ാം മിനിറ്റില്‍ ചൈനയും സമനിലയിൽ എത്തി. കളി തീരാന്‍ 20 സെക്കന്റ് ബാക്കി നില്‍ക്കെ ദീപികയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

2013ല്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രകടനം ആയിരുന്നു ഇത് വരെ ഇന്ത്യൻ വനിതകളുടെ മികച്ച പ്രകടനം. ഇതിനു മുൻപ് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷന്‍മാരും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയിരുന്നു.

shortlink

Post Your Comments


Back to top button