ന്യൂഡല്‍ഹി● ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടുകയും പിന്നീട് മധ്യപ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകര്‍ ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വധഭീഷണി മുഴക്കിയരുന്നു.
ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോയിലാണ് കൊല്ലപ്പെട്ട എട്ട് ഭീകരരില്‍ രണ്ടുപേര്‍ നരേന്ദ്രമോദിയ്ക്കെതിരെ ഭീഷണി മുഴക്കുന്നത്. വീഡിയോയില്‍ താലിബാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് രണ്ടുപേര്‍ അടുത്തത് മോദിയെന്ന് ആക്രോശിക്കുന്നത് കാണാം.
ഭോപ്പാലിലെ ഒരു കോടതിയുടെ പുറത്ത് ചിത്രീകരിച്ച വീഡിയോയില്‍, ഭീകരരില്‍ ഒരാള്‍ “ഞങ്ങള്‍ താലിബാനില്‍ നിന്നാണ് വരുന്നത്, ഞാന്‍ താലിബാനായി കാത്തിരിക്കുന്നു”- എന്നും പറയുന്നത് കേള്‍ക്കാം.
തിങ്കളാഴ്ച പോലീസ് വെടിവെച്ചുകൊന്ന മെഹബൂബ് എന്ന ഗുദ്ദു അക്വീല്‍ ഖില്‍ജി എന്നിവരാണ് താലിബാന്‍ മുദ്രാവാക്യമുയര്‍ത്തുന്നത്.
“അടുത്തത് മോദിയുടെ ഊഴമാണ്, ഇന്‍ഷാഅള്ളാ”, എന്ന് ഗുദ്ദു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 2014 മേയില്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഖണ്ഡ്വാ ജയില്‍ച്ചാട്ടത്തിലെ മുഖ്യസൂത്രധാരനും ഇപ്പോള്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന അബു ഫൈസല്‍, സാമി പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ്, അബ്ദുല്‍ വാഹിദ്, ജാവേദ് നഗോരി, മൊഹമ്മദ് ആദില്‍ എന്നിവരെയും വീഡിയോയില്‍ കാണാം.
ഒക്ടോബര്‍ 31, തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജയില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം എട്ടു സിമി ഭീകരര്‍ തടവുചാടിയത്. ഇവരെ പിന്നീട് ഭോപ്പാലിന് സമീപം മാലിഖേദയില്‍ വച്ച് പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വീഡിയോ കാണാം
Post Your Comments