India

ചൈനയുടെ എതിര്‍പ്പിനെ കാറ്റില്‍ പറത്തി അതിര്‍ത്തിയില്‍ ഇന്ത്യ കനാല്‍ നിര്‍മാണം പൂര്‍ത്തികരിച്ചു

ലഡാക് ● ചൈനീസ് അതിര്‍ത്തി സേനയുടെ ഭീഷണി കാറ്റിൽ പറത്തി ഇന്ത്യന്‍- ചൈനീസ് അതിര്‍ത്തിയായ ലഡാക്കിലെ ഡെമോക്കിൽ ഗ്രാമവാസികള്‍ക്ക് വേണ്ടി ഇന്ത്യന്‍ സൈന്യം കനാല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചു.

ചൈനീസ് പീപ്പിള്‍സ് പാര്‍ട്ടി ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വേര്‍തിരിക്കുന്ന നിയന്ത്രണ രേഖയുടെ അടുത്തെത്തി കനാലിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടെയും അനുവാദം കിട്ടിയതിനു ശേഷം മാത്രമേ ഇനി നിര്‍മ്മാണം ആരംഭിക്കാവു എന്നും ചൈനീസ് സേന ആവശ്യപെട്ടു. എന്നാല്‍ ഈ ആവശ്യം ഇന്ത്യ നിരസിച്ചു.

അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന കനാല്‍ പ്രവര്‍ത്തനം ചൈനീസ് സൈന്യം തടഞ്ഞതിനെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ആക്രമണം നടത്തുകയാണെന്നും ഇതിനു പ്രതികാരമായി പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പോലെ മിന്നാലക്രമണം നടത്താന്‍ പറ്റില്ലേ എന്നും സൈന്യത്തോട് ശിവസേന ചോദിച്ചതിന് പിന്നാലെ ആണ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച വിവരം ഇന്ത്യന്‍ സേന പുറത്തു വിട്ടത്.

shortlink

Post Your Comments


Back to top button