ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന നിലപാട് മയപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ര്ട സഭ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നയാളാണ് മസൂദ് അസര്‍.പലതവണ ഈ വിഷയം യു.എന്നില്‍ വന്നപ്പോള്‍ ചൈന എതിര്‍ത്തിരുന്നു.
എന്നാല്‍ യു.എന്നില്‍ ഒറ്റപ്പെടുമെന്ന് ഭയമാണ് അസറിന്റെ കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.മുംബയ് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന മസൂദ് അസര്‍ ഭീകരനാണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയാളെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം തടസപ്പെടുത്തുന്നത്.
കാരണമില്ലാതെ ഒരാള്‍ ഭീകരനായി മുദ്ര കുത്തരുതെന്നായിരുന്നു ചൈനയുടെ നിലപാട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍ യാംഗ് ജിയേച്ചിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ഏകദേശ ധാരണയായത്. അഞ്ചു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച ആശാവഹമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments