KeralaNews

വടക്കാഞ്ചേരി പീഡനം; മുഖ്യമന്ത്രിയെ കാണാന്‍ പെണ്‍കുട്ടിക്ക് ഇതുവരെ സമയം അനുവദിച്ചില്ല – ഭാഗ്യലക്ഷ്മി

 

തിരുവനന്തപുരം: വടക്കാഞ്ചേരി സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ ഇരയായ പെണ്‍കുട്ടിക്ക് ഇതുവരെ അനുവാദം ലഭിച്ചില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച്‌ സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം തന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

ഒരു പക്ഷേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പാര്‍ട്ടി നേതാക്കളോട് കൂടി ആലോചിച്ചിട്ടാവും സമയം അനുവദിക്കുക. അതാവും അല്‍പം വൈകുന്നതെന്നും എന്തായാലും ഒരു അമാന്തം കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂന്നു പ്രൈവറ്റ് സെക്രട്ടറിമാരോടും സംസാരിച്ചതായും ഇതുവരേയും മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം തന്നിട്ടില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇതെപ്പറ്റി താന്‍ കോടിയേരി ബാലകൃഷ്ണനോട് സംസാരിച്ചിരുന്നതായും മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞതായി ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button