India

ആഘോഷങ്ങള്‍ക്കിടെ ആക്രമണം; ആംആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്ന ആംആദ്മിക്ക് തലവേദനയായി എംഎല്‍എ അറസ്റ്റില്‍. പശ്ചിമ ഡല്‍ഹിയിലെ കിരാരി എം.എല്‍.എ റിതുരാജ് ഗോവിന്ദിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഗാട്ട് പ്രദേശത്ത് ചാഥ് പൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് റിതുരാജിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 ആം ആദ്മി എം.എല്‍.എമാരാണ് ആരോപണവിധേയരായി അറസ്റ്റിലായത്.

കൂടാതെ പതിനഞ്ച് എം.എല്‍.എമാര്‍ക്കെതിരെ വിവിധ കേസുകളും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയതിട്ടുണ്ട്. ഇത് കെജ്രിവാളിനോടും ആംആദ്മിയോടുള്ള ജനങ്ങളളുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button