ശ്രീനഗര്‍: കശ്മീര്‍ ജനതയുടെ ജീവിതം ഇപ്പോഴും ആശങ്കാജനകം. കശ്മീര്‍ ജനതയ്ക്കും ചുറ്റും ഭീകരരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. 300 ഓളം ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും ഉണ്ട്. വിവിധ ഭാഗങ്ങളിലായി ഇവര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സംസ്ഥാന ഡിജിപി കെ.രാജേന്ദ്ര അറിയിച്ചു.
നിയന്ത്രണരേഖ മറികടന്ന് ഭീകരരുടെ നുഴഞ്ഞു കയറ്റം കശ്മീരിന്റെ സ്ഥിതി വഷളാക്കി കൊണ്ടിരിക്കുകയാണ്. ഏതുസമയത്തും എന്തുവേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണ് ജമ്മു കശ്മീരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖ കടന്ന് ഇപ്പോഴും നുഴഞ്ഞുകയറ്റം തുടരുന്നത് തീര്‍ത്തും ആശങ്കപ്പെടുത്തുന്ന സംഗതിയാണ്.
കശ്മീരിലെ മുഴുവന്‍ ജനജീവിതത്തെയും ഇതു ബാധിക്കും. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീര്‍ താഴ്വരയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. എങ്കിലും സംസ്ഥാനത്തെ ക്രമസമാധാന നില തീര്‍ത്തും ആശങ്കാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
250300 ഭീകരര്‍ ഇപ്പോഴും സംസ്ഥാനത്ത് വളരെ സജീവമാണ്. എന്തു ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചൊരു പദ്ധതി എത്രയും പെട്ടെന്ന് തയ്യാറാക്കണമെന്നും രാജേന്ദ്ര പറഞ്ഞു.
Post Your Comments