ന്യൂഡല്‍ഹി: ജനശ്രദ്ധ നേടാന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതു ഫാഷനായി മാറിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.മഴ പെയ്തില്ലെങ്കിലും ആര്‍ക്കെങ്കിലും കുട്ടികളുണ്ടായില്ലെങ്കിലും ആര്‍എസ്‌എസിനായിരുന്നു മുമ്പ് കുറ്റം. ഇപ്പോള്‍ അത് മോദിക്കു നേരെ തിരിഞ്ഞു അത്രമാത്രം- നായിഡു പരിഹസിച്ചു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന്റെ മറുപടിയായാണ് നായിഡു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഹുലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോദിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.ഇപ്പോഴത്തെ സംഭവത്തിലേക്ക് മോദിയുടെ പേരു വലിച്ചിഴച്ചതു ജനശ്രദ്ധയാകര്‍ഷിക്കുന്നതിനു വേണ്ടി മാത്രമാണെന്നു മന്ത്രി കുറ്റപ്പെടുത്തി.
Post Your Comments