NewsInternational

ട്രംപിന് ചുണ്ടില്‍ മുത്തം നല്‍കി, വിജയം പ്രവചിച്ച് മര്‍ക്കടവീരന്‍

ഷാങ്ഹായ്: കഴിഞ്ഞ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയിയെ ശരിയായി പ്രവചിച്ച ചൈനയുടെ വാനര രാജാവ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കുമെന്ന് പ്രവചിച്ചു. പ്രവചനത്തിനായി ട്രംപിന്റെയും ഡെമോക്രറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെയും രണ്ട് കട്ട് ഔട്ടുകളാണ് ഗെദേ എന്ന കുരങ്ങന്റെ മുന്നില്‍ വച്ചത്. ഗെദേയ്ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. ട്രംപിന്റെ കട്ടൗട്ടിലേക്കാണ് ഗെദേ ഓടിയെത്തിയത്. മാത്രമല്ല കെട്ടിപ്പിടിച്ച് ട്രംപിന്റെ ചുണ്ടില്‍ ചുംബനം നല്‍കി തന്റെ പ്രവചന ദൗത്യം നിര്‍വഹിക്കുകയും ചെയ്തു ഗെദേ.

അഞ്ചു വയസുകാരന്‍ ഗെദേയുടെ പ്രവചനം ശരിയാകുമോയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയിയെ ശരിയായി പ്രവചിച്ചാണ് ഗെദേ ജനശ്രദ്ധ ആകർഷിച്ചത്. ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയെ പ്രവചിക്കാനായി ഫൈനലില്‍ മത്സരിച്ച പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും കൊടികള്‍ ഓരോ പഴത്തിനൊപ്പം ഗെദേയുടെ മുന്നിലേക്ക് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഗെദേ പോര്‍ച്ചുഗലിന്റെ കൊടിയുടെ അടുത്തേക്ക് നടന്ന് അതിനടുത്തുണ്ടായിരുന്ന പഴം ഭക്ഷിച്ചു. മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജയിക്കുകയും ചെയ്തു.

പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ പോള്‍ നീരാളിയ്ക്ക് ഗെദേ പിന്‍ഗാമി ആകുമെന്നാണ് ഉടമസ്ഥന്റെ അവകാശവാദം. ഇംഗ്ലണ്ടിലെ വേമൗത്തില്‍ 2008ല്‍ ജനിച്ച പോള്‍ 2008ലെ യൂറോ കപ്പില്‍ ജര്‍മ്മന്‍ ടീമിന്റെ വിജയപരാജയങ്ങള്‍ പ്രവചിച്ചതോടെയാണ്‌ വാര്‍ത്തകളിലെ താരമായി മാറിയത്. അന്ന് ജര്‍മ്മനിക്കുവേണ്ടിയുള്ള പോളിന്റെ പ്രവചനങ്ങള്‍ ഒറ്റത്തവണ മാത്രമാണ് തെറ്റിയത്. ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഫൈനല്‍ മത്സരമുള്‍പ്പെടെ പോള്‍ നടത്തിയ പ്രവചനം നൂറ് ശതമാനവും കൃത്യമായതോടെ ലോകമാധ്യമങ്ങളില്‍ നീരാളിക്കുട്ടന്‍ നിറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button