കായംകുളം : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലും എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലും ആരോപണവിധേയരായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇരു സംഭവങ്ങളിലും ജനങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിപിഎമ്മിന് നടപടി എടുക്കേണ്ടി വന്നതാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കായംകളത്തു നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികളായ സംഭവങ്ങളില്‍ 24 മണിക്കൂറിനകം പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗുണ്ടാ പശ്ചാത്തലമുള്ള ഒരാള്‍ക്കും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ സംഭവം സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുധീരന്‍ പറഞ്ഞു.
Post Your Comments