India

ഒമ്പതാം ക്ലാസുകാരൻ സ്‌കൂൾ ഡയറക്‌ടറെ വെടി വെച്ചു

രത്ത്ലം ● ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ ഡയറക്‌ടറെ വെടിവച്ചു. മദ്ധ്യപ്രദേശിലെ രത്ത്ലം ജില്ലയിലെ ജാവോറയിലാണ് സംഭവം. മൈൽ സ്റ്റോൺ അക്കാദമി സ്കൂളിലെ ഡയറക്ടർ അമിത് ജയിനാണ് വെടിയേറ്റത്. ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാർത്ഥിയോട് ജയിൻ വീട്ടിൽ പോയി വേഷം മാറി വരാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥി വീട്ടിലെത്തിയ സമയം കുട്ടിയുടെ പെരുമാറ്റത്തെ കുറിച്ചും രണ്ടു ദിവസമായി ക്ലാസിൽ ഹാജരാകാത്ത കാര്യവും വീട്ടിൽ വിളിച്ച് ജയിൻ അറിയിച്ചിരുന്നു. ഇതാണ് വെടിവയ്ക്കാൻ കാരണമായത്. തുടർന്ന് തിരികെ തോക്കുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി ജയിന്റെ വയറ്റിൽ വെടിവച്ചതിന് ശേഷം കടന്നുകളയുകായിരുന്നു.

shortlink

Post Your Comments


Back to top button