വാഷിംഗ്ടണ്‍: സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു.ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവക്കേണ്ടി വരികയും പിന്‍വലിക്കേണ്ടി വരികയും ചെയ്ത ഗാലക്സി നോട്ടിനു പിന്നാലെയാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിക്കുന്ന വാർത്തകൾ.ഡോറുകള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുഎസില്‍ 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുകയാണ് സാംസങ്ങ്.
ഡോര്‍ വേര്‍പ്പെട്ടു ഒരാളുടെ താടിയെല്ല് തകര്‍ന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2011 മാര്‍ച്ച് മുതല്‍ ഈ മാസം വരെ പുറത്തിറങ്ങിയ 34 മോഡലുകളാണ് തിരിച്ചു വിളിച്ചത്.തുടര്‍ച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ സാംസങ്ങ് താഴോട്ട് പതിച്ചിരുന്നു.ഡോറിന്റെ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് വാഷിംഗ് മെഷീനുകള്‍ തിരിച്ചു വിളിക്കുന്നത്.
Post Your Comments