ജനപ്രിയ സോഷ്യൽമീഡിയയായ ഫേസ്ബുക്കിന് ഈ വർഷം 16968 കോടി രൂപ നഷ്ടമായി. അതും സക്കർബർഗ് ഉപയോഗിച്ച രണ്ട് വാക്കുകൾ മൂലം. കമ്പനിയുടെ വരുമാനത്തില്‍ ‘അര്‍ഥവത്തായ മാന്ദ്യമുണ്ട്’ ‘ഗൗരവമായ നിക്ഷേപം’ വേണമെന്നായിരുന്നു അവ. പരസ്യ വരുമാനത്തിലെ കുറവിനെ കുറിച്ചാണ് സക്കർബർഗ് സൂചിപ്പിച്ചത്.എന്നാൽ കമ്പനി മൊത്തം നഷ്ടത്തിലാണെന്ന് നിക്ഷേപകർ കരുതുകയും ഓഹരി താഴുകയുമായിരുന്നു.
ഇതിനിടയിലും നടപ്പു സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഫേസ്ബുക്കിന്റെ വരുമാനം 701 കോടി ഡോളറാണ് (ഏകദേശം 46,718 കോടി രൂപ). കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം കൂടുതലാണിത്.
Post Your Comments