ന്യൂഡൽഹി: 22 മലയാളികൾ ഐസിലുണ്ടെന്ന വെളിപ്പെടുത്തലുമായി സുബ്ഹാനി ഹാജാ മൊയ്ദീൻ. ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണെന്നും സുബ്ഹാനി പറഞ്ഞു. മലയാളികൾ ഉൾപ്പെടെ 60 ലധികം ഇന്ത്യക്കാരാണ് ഐഎസിലുള്ളത്. ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്മെന്റിന്റെ നിര്‍ണായക വിവരങ്ങള്‍ സുബ്ഹാനിയിൽ നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഇയാൾ പറഞ്ഞ കാര്യങ്ങളും അന്വേഷിച്ച് വരികയാണ്.
ഫ്രഞ്ച്കാരനായ അബു സുലൈമാന്‍ അല്‍ ഫ്രാന്‍സിസി നേതാവായിരുന്ന ഉമര്‍ ഇബ്നു ഖാതിബ് ഖാതിബ എന്ന ഗ്രൂപ്പിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും സുബ്ഹാനി വെളിപ്പെടുത്തി. കൂടാതെ എ.കെ 47 റൈഫിള്‍, ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിക്കാൻ പഠിപ്പിച്ചതായും ഇയാൾ പറഞ്ഞു. കഴിഞ്ഞമാസമാണ് സുബ്ഹാനിയെ തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
Post Your Comments