KeralaNews

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിക്കാന്‍ കാരണക്കാരനായ തങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മന്ത്രവാദി ഹൈദ്രോസ് തങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് ഹൈദ്രോസിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.സ്‌റ്റേഷന്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് ഇയാളെ പോലീസ് കുടുക്കിയിരിക്കുന്നത്.എന്നാൽ കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കേസുകളില്‍ ജാമ്യം നേടാന്‍ സാധിക്കുകയുള്ളൂ എന്നതും പ്രസക്തമാണ്.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ച് ബാങ്ക് വിളിക്കാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞത് ഹൈദ്രോസ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.സംഭവത്തില്‍ നഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുക്കുകയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button