NewsIndia

പാക് തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നു

ജമ്മുകശ്മീര്‍ : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം രക്ഷാസേന വിഫലമാക്കി. ഹിരാനഗര്‍ മേഖലയില്‍ ദീപാവലി ആഘോഷങ്ങളുടെ മറപറ്റിയാണ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഭീകരര്‍ നടത്തിയ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങളും വിഫലമാക്കിയതായി അതിര്‍ത്തിരക്ഷാ സേനയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി.കെ.ഉപാധ്യായ അറിയിച്ചു.

ഇതേസമയം, 314 അതിര്‍ത്തിഗ്രാമങ്ങള്‍ പാക്ക് ആക്രമണത്തിന്റെ ദുരിതത്തിലാണെന്ന് സൈന്യം വ്യക്തമാക്കി. ഈ പ്രദേശങ്ങളിലെ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗത്തെ മുഴുവന്‍ സമയവും സജ്ജമാക്കിയിട്ടുണ്ട്. ഇതിനിടെ, ജമ്മു കശ്മീരിനെ സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യ തക്ക മറുപടി നല്‍കിവരികയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button